തിരുവനന്തപുരം: ലോക്ക്ഡൗൺ കാലയളവിൽ ക്രിസ്ത്യൻ പള്ളികളിൽ നടക്കുന്ന വിവാഹങ്ങൾക്ക് 20 പേർക്ക് പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. റംസാൻ നോമ്പുകാലത്ത് റസ്റ്റോറന്റുകളിൽ നിന്ന് പാഴ്സൽ നൽകാനുള്ള സമയം രാത്രി 10 മണിവരെ നീട്ടി.
തൊഴിലുറപ്പ് ജോലികളിൽ പരമാവധി അഞ്ചുപേർ മാത്രം. ലോക്ക് ഡൗൺ തീരുന്നതുവരെ 60 വയസ്സിനു മുകളിലുള്ളവർ തൊഴിലുറപ്പ് ജോലികളിൽ പങ്കെടുക്കാൻ പാടില്ല. നിർമ്മാണ മേഖലയിൽ എത്ര തൊഴിലാളികൾ ആവാമെന്ന് ഉടൻ തീരുമാനിക്കും. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ നാട്ടിലെത്തിക്കാൻ ചിലർ കരാർ ഏറ്റെടുത്തിട്ടുണ്ട്. അവർക്കെതിരെ പൊലീസ് നടപടിയെടുക്കും.മൂന്നാറിൽ ഭിന്നശേഷിക്കാർക്ക് റേഷൻ നിഷേധിച്ച അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കും.
* മറ്റു തീരുമാനങ്ങൾ
*ക്വാറികൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതി
*സിമന്റ് കടകൾക്ക് പ്രവർത്തിക്കാം
*അതിർത്തികളിലെ പരിശോധന കർശനമാക്കും, യാത്രാവിലക്ക് തുടരും
*വാഹന നിയന്ത്രണവും പരിശോധനയും തുടരും
*അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഡോക്ടർമാരെ നിയോഗിക്കും.