red

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഭീതി രൂക്ഷമായ കാസർകോട്,കണ്ണൂർ,കോഴിക്കോട്,മലപ്പുറം എന്നിവിടങ്ങൾ റെഡ് സോണിൽ തുടരും. ഇളവുകൾ ഇല്ലാതെ പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാകും ഈ ജില്ലകളിൽ നടപ്പാക്കുക.

അതേസമയം കൊവിഡ് മുക്തമായെന്ന് കരുതി കൂടുതൽ ഇളവുകൾ നൽകിക്കൊണ്ട് സർക്കാർ പ്രഖ്യാപിച്ച ഗ്രീൻ സോണുകൾ ഇനിയില്ല. കോട്ടയവും ഇടുക്കിയുമായിരുന്നു ഗ്രീൻസോണുകളായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഈ രണ്ടു ജില്ലകളിലും രോഗബാധ കണ്ടെത്തിയതോടെ ഗ്രീൻ സോണുകൾ റദ്ദാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇവയെ കൂടി ഓറഞ്ച് സോണിലേക്ക് മാറ്റി. മറ്റു ജില്ലകളും ഓറഞ്ച് സോണിലാണ് ഉൾപ്പെടുന്നത്. ഓറഞ്ച് എ,ബി എന്ന തരംതിരിവും ഇനി ഉണ്ടാകില്ല. ഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പോയി മടങ്ങിയെത്തിയ എല്ലാവരെയും കണ്ടെത്തി പരിശോധന നടത്തി. ആരോഗ്യപ്രവർത്തകരിലും പൊലീസുകാരിലും നടത്തുന്ന ആന്റി ബോഡി ടെസ്റ്റിൽ മാദ്ധ്യമപ്രവർത്തകരെയും ഉൾപ്പെടുത്തും.കൊവിഡിന്റെ മൂന്നാംഘട്ടമായ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും എന്നാൽ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 ഹോട്ട് സ്‌പോട്ടുകളിൽ ഇങ്ങനെ

പഞ്ചായത്തുകളിൽ അതിർത്തി അടയ്ക്കും

മുൻസിപ്പാലിറ്റികളിൽ ഡിവിഷനുളുടെ അതിർത്തി അടയ്ക്കും

കോർപറേഷനുകളിൽ വാർഡുകൾ തിരിച്ച് അടയ്ക്കും