കോവളം: ആൾക്കൂട്ടം ഒഴിവാക്കാൻ വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്തെ നിയന്ത്രണങ്ങൾ കർശനമാക്കി. ലേലം വിളി ഒഴിവാക്കി ആരംഭിച്ച മീൻതൂക്കി വില്പന പാളിയതോടെയാണ് ഇന്നലെ മുതൽ നിയന്ത്രണങ്ങൾ കർശനമാക്കിയത്. മീൻവാങ്ങാനെത്തുന്നവർക്ക് ഇനി കൗണ്ടറുകളിൽ പ്രവേശനമില്ല. നിരീക്ഷണത്തിന് റവന്യൂ ഉദ്യോഗസ്ഥരും പൊലീസുകാരുമുണ്ടാകും. ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ്‌കുമാർ, ഫീഷറീസ് ജോയിന്റ് ഡയറക്ടർ ഇഗ്‌നേഷ്യസ് മൺറോ, ഡെപ്യൂട്ടി ഡയറക്ടർ ബീനാസുകുമാർ.പി, ഹാർബർ എൻജിനിയറിംഗ് എക്‌സിക്യൂട്ടീവ് എൻജിനിയർ ജി.എസ്. അനിൽകുമാർ, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ പി.എസ്. സ്വപ്‌ന, ഇടവക സെക്രട്ടറി ബെനാൻസൺ ലോപ്പസ്, വിഴിഞ്ഞം എസ്.എച്ച്.ഒ.എസ്.ബി.പ്രവീൺ, കോസ്റ്റൽ എസ്.എച്ച്.ഒ. എച്ച്. അനിൽകുമാർ എന്നിവർ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.