തിരുവനന്തപുരം: കണ്ണൂർ പാനൂരിൽ ബി.ജെ.പി നേതാവ് കുനിയിൽ പദ്മരാജൻ പ്രതിയായ പീഡനക്കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ഐ.ജി എസ് ശ്രീജിത്തിനാണ് അന്വേഷണച്ചുമതല. പൊലീസിന്റെ ഭാഗത്തുനിന്ന് കേസന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണം ഉയർന്നിരുന്നു.

നാലാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സ്‌കൂളിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിക്കെതിരെ ഇരയായ പെൺകുട്ടിയുടെ സഹപാഠിയും പൊലീസിന് മൊഴി നൽകിയിരുന്നു.