തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്ന് മുതൽ അഞ്ച് മണിയ്ക്ക്. റമദാൻ കണക്കിലെടുത്താണ് വാർത്താ സമ്മേളനം അഞ്ച് മണിയിലേക്ക് മാറ്റിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൊവിഡ് പശ്ചാതലത്തിൽ ഇന്നലെ വരെ ആറ് മണി മുതൽ ഏഴ് വരെയാണ് അദ്ദേഹം വാർത്താസമ്മേളനം നടത്തിയിരുന്നത്. കഴിഞ്ഞ് ഒരു മാസമായി ഈ സമയത്തായിരുന്നു വാർത്താ സമ്മേളനം.
ഇനി മുതൽ നാല് മണിയ്ക്ക് നടത്തുന്ന അവലോകന യോഗം മൂന്ന് മണിയ്ക്ക് നടക്കും. വൈകിട്ട് 6 നും 7നുമിടയ്ക്ക് നോമ്പുതുറ സമയമായതിനാലാണ് അതനുസരിച്ചുള്ള ക്രമീരണങ്ങൾ അവലോകനയോഗത്തിലും വാർത്താസമ്മേളനത്തിലും വരുത്തുന്നത്.