കോഴിക്കോട്: വെള്ളയിൽ ഫിഷ് ലാന്റിംഗ് സെന്ററിലെ അനധികൃത മത്സ്യവില്പന അധികൃതർ നിറുത്തിവയ്പ്പിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, അസി. ഡയറക്ടർ എന്നിവരുടെ നിർദേശപ്രകാരമാണ് നടപടി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല എന്നിവിടങ്ങളിലെ മത്സ്യബന്ധന തുറമുഖങ്ങൾ വഴി നിയന്ത്രിത മത്സ്യവിപണനം മാത്രം നടത്തിയാൽ മതിയെന്നാണ് സർക്കാർ ഉത്തരവ്.
കോതിപ്പാലം മുതൽ കോരപ്പുഴ വരെയുള്ള പരമ്പരാഗത വള്ളങ്ങൾ മത്സ്യവുമായി പുതിയാപ്പ ഹാർബറിലേ കരക്കടുപ്പിക്കാവൂ എന്നും ലംഘിച്ചാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.