salary-cut-

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഒരു മാസത്തിൽ ആറ് ദിവസം വച്ച് അഞ്ച് മാസമായാണ് സർക്കാർ ശമ്പളം പിടിക്കുക. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള ശമ്പളമാണ് പിടിക്കുന്നത്. ഒരു മാസത്തെ ശമ്പളം മുൻകൂട്ടി നൽകിയവർക്ക് ഉത്തരവ് ബാധകമല്ല. അതേസമയം ഇരുപതിനായിരത്തിൽ താഴെ ശമ്പളമുള്ള ജീവനക്കാരെ ഉത്തരവിൽ നിന്ന് ഒഴിവാക്കി. എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ശമ്പളത്തിൽ നിന്ന് മുപ്പത് ശതമാനം പിടിക്കും.ഗുരുതര പ്രതിസന്ധി കാരണമാണ് തീരുമാനമെന്നാണ് ഉത്തരവിൽ സർക്കാർ വ്യക്തമാക്കുന്നത്.