കൊൽക്കത്ത: പശ്ചിമബംഗാളിൽ റെയിൽവേ സുരക്ഷാസേനയിലെ ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർ ഡൽഹിയിൽ നിന്ന് ട്രെയിൻമാർഗമാണ് കൊൽക്കത്തയിൽ എത്തിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുമായി അടുത്തിടപഴകിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവർക്ക് എവിടെനിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല.
അതേസമയം പശ്ചിമബംഗാളിലെ കൊവിഡ് രോഗികളുടെ എണ്ണം 456 ആയി. ഇന്നലെ മാത്രം 58 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുപത്തിനാലുപേർ രോഗമുക്തരായി. രോഗബാധിതരുടെ എണ്ണം കുറയ്ക്കാനുള്ള കഠിന പരിശ്രമത്തിലാണ് സർക്കാർ