ന്യൂഡൽഹി: കൊവിഡ് പുതിയ പാഠവും സന്ദേശവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പഞ്ചായത്തീരാജ് ദിനത്തോടനുബന്ധിച്ച് തദ്ദേശസ്ഥാപന പ്രതിനിധികളെ അഭിസംബോധന ചെയ്യവെയാണ് മോദി ഇങ്ങനെ പറഞ്ഞത്. വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം പ്രതിനിധികളെ അഭിസംബോധന ചെയ്തത്. ഇ-ഗ്രാം സ്വരാജ് അപ്പും പോർട്ടലും അദ്ദേഹം പുറത്തിറക്കി.
'കൊവിഡ് രാജ്യത്തിനുമുന്നിൽ വലിയ വെല്ലുവിളിയാണ്.സ്വയം പര്യാപ്തമാകണമെന്ന സന്ദേശമാണ് കൊവിഡ് നൽകുന്നത്. പഞ്ചായത്തുകളും സംസ്ഥാനങ്ങളും രാജ്യവും സ്വയം പര്യാപ്തമാകണം.പഞ്ചായത്തുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണം. സ്വന്തം നിലയിൽ പ്രതിരോധം വികസിപ്പിക്കണം.രാജ്യത്തിന്റെ പുറത്തുനിന്നുള്ള സഹായമല്ല അഭ്യർത്ഥിക്കേണ്ടത്. പഞ്ചായത്തുകളുടെ ശക്തിയാണ് ജനാധിപത്യത്തിന്റെ ശക്തി.ഒന്നേകാൽ ലക്ഷം പഞ്ചായത്തുകളിൽ ബ്രോഡ്ബാൻഡ് എത്തിച്ചു.' -മോദി പറഞ്ഞു.