തിരുവനന്തപുരം: ബി.എസ്.എൻ.എൽ ഓഫീസർമാരുടെ അംഗീകൃത സംഘടനയായ സഞ്ചാർ നിഗം എക്‌സിക്യൂട്ടീവ്സ് അസോസിയേഷൻ (എസ്.എൻ.ഇ.എ). കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിലെ ആരോഗ്യ പ്രവർത്തകർക്ക് 1380 പി.പി.ഇ കിറ്റുകൾ വാങ്ങുന്നതിനായി 8,28,000 രൂപ സംഭാവന ചെയ്‌തു. എസ്.എൻ.ഇ.എ സർക്കിൾ വൈസ് പ്രസിഡന്റ് നരേന്ദ്രകുമാ‌ർ മന്ത്രി കെ.കെ. ശൈലജയ്ക്ക് ചെക്ക് കൈമാറി. അസിസ്റ്റന്റ് സർക്കിൾ സെക്രട്ടറി ജെ.വി. രമണ, സർക്കിൾ ട്രഷറർ സുനീർ, ജില്ലാ സെക്രട്ടറി ‌ഡോ.വി.ജി. സാബു, ആശ്ളേഷ് എസ്.എസ്,​ എസ്. ശ്രീമതി,​ സി.ഇ.സി മെമ്പർ വിദ്യ തുടങ്ങിയ സംഘടനാ നേതാക്കൾ പങ്കെടുത്തു. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസന നിധിയിലേക്ക് സംഭാവന ചെയ്‌ത തുകയ്ക്ക് പുറമേയാണ് പി.പി.ഇ കിറ്റിനുള്ള തുക നൽകിയതെന്ന് സംഘടന അറിയിച്ചു.