പാലോട്:നന്ദിയോട് ജോയിന്റ് ഫാമിംഗ് സഹകരണ സംഘം ഇടപാടുകാർക്കും നാട്ടുകാർക്കും സൗജന്യമായി നൽകുന്ന മാസ്ക് വിതരണം പാലോട് സി.ഐ സി.കെ.മനോജ് നിർവഹിച്ചു.സംഘം പ്രസിഡന്റ് ബി.എൽ.കൃഷ്ണപ്രസാദ്,അംഗങ്ങളായ ബി.സുശീലൻ, ഉഷാ വിജയൻ,പി.അനിൽകുമാർ,പി.മോഹനൻ,കെ.രാജീവൻ,ഷീനാ പ്രസാദ്,സെക്രട്ടറി ബി.ലതാകുമാരി എന്നിവർ പങ്കെടുത്തു.ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഘം 25000 രൂപയും നൽകി.