തിരുവനന്തപുരം: സ്പ്രിംക്ലർ കരാറിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഡാറ്റാവിശകലനം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. കരാറിനെതിരെ ബി.ജെ.പി സംസ്ഥാന ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോടതിയിൽ നിന്ന് പല കാര്യങ്ങളും മറച്ചുവച്ചു. മരുന്നുകമ്പനികൾക്ക് ജനങ്ങളുടെ വിവരം കൈമാറാൻ ഗൂഢനീക്കം നടന്നെന്നും സുരേന്ദ്രൻ ആരോപിച്ചു.
വിവാദത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന ബി.ജെ.പി നേതാവ് എം .ടി രമേശിന്റെ അഭിപ്രായം കെ സുരേന്ദ്രൻ ഇന്നലെ തള്ളിയിരുന്നു. രമേശ് കാര്യങ്ങൾ മനസിലാക്കാതെയാണ് സംസാരിച്ചതെന്നാണ് സുരേന്ദ്രൻ ഇന്നലെ പറഞ്ഞത്. അതിനിടെ വിഷയത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് എ.എൻ രാധാകൃഷ്ണൻ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു.