deadbody-found

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ബാധിച്ചല്ലാതെ മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസങ്ങൾ ഒഴിവാക്കാൻ ഇന്ത്യൻ എംബസികൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള അപേക്ഷ പരിഗണിക്കുന്നതിന് ബന്ധപ്പെട്ട ഇന്ത്യൻ എംബസിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം. ഇന്ത്യൻ എംബസികളാകട്ടെ, ഡൽഹിയിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള നിരാക്ഷേപ പത്രത്തിനായി നിർബന്ധിക്കുന്നു. കൊവിഡ് കാരണമല്ലാതെ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ നേരത്തെ അനുവദിച്ചതാണ്. അതിന് ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റോ നിരാക്ഷേപ പത്രമോ ആവശ്യമില്ല. അന്താരാഷ്ട്ര ഫ്ളൈറ്റകൾ നിറുത്തിയതിനാൽ ചരക്ക് വിമാനങ്ങളിലാണ് മൃതദേഹങ്ങൾ അയച്ചുകൊണ്ടിരിക്കുന്നത്.

ആഭ്യന്തര മന്ത്രലയത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റില്ലാതെ തന്നെ മൃതദേഹങ്ങൾ അയക്കുന്നതിന് ക്ലിയറൻസ് നൽകാൻ എംബസികൾക്ക് നിർദ്ദേശം നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.