ഡെറാഡൂൺ: ക്വാറന്റൈൻ ലംഘിച്ചതിന് ആറ് മാസം പ്രായമുള്ള കുഞ്ഞടക്കം 51 പേർക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തു. രണ്ടുംഎട്ടും വയസുള്ള കുട്ടികളും കേസിൽപ്പെട്ടവരിൽ ഉൾപ്പെടും.പൊലീസിന്റെ നടപടിക്കെതിരെ ജില്ലാ മജിസ്‌ട്രേറ്റ് രംഗത്തെത്തി. സംഭവം അന്വേഷിച്ച് നടപടിയെടുക്കുമെന്നും മജിസ്‌ട്രേറ്റ് അറിയിച്ചു.ജുവനൈൽ നിയമപ്രകാരം എട്ട് വയസിൽതാഴെയുള്ള കുട്ടികൾക്കെതിരെ കേസ് രജിസ്റ്റർചെയ്യാൻ പാടില്ല. പൊലീസിന് അബദ്ധം പറ്റിയതാണോ എന്ന് വ്യക്തമല്ല. നേരത്തേ കാശിയിൽ ലോക്ക് ഡൗൺ ലംഘിച്ചവിദേശികളെ ഇംപോസിഷൻ എഴുതിച്ചത് വിവാദമായിരുന്നു.