lock-down

കല്ലമ്പലം: മാർത്താണ്ഡത്തേക്ക് നടന്നുപോകുകയായിരുന്നയാളെ ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്തുവച്ച് കല്ലമ്പലം പൊലീസ് പിടികൂടി. തമിഴ്നാട് മാർത്താണ്ഡം സ്വദേശി രമേശിനെയാണ് (32) പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ 8.30ഓടെയാണ് സംഭവം. ദേശീയപാതയിൽ കടമ്പാട്ടുകോണം ജംഗ്ഷനിലൂടെ വേഗത്തിൽ നടന്നുപോകുകയായിരുന്ന ഇയാളെ പിടികൂടി പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നും വന്നശേഷം തിരികെ മാർത്താണ്ഡത്തേക്ക് പോകുകയായിരുന്നെന്ന് ഇയാൾ പറഞ്ഞു. തുടർന്ന് കല്ലമ്പലം പൊലീസ് ഇയാളെ ആംബുലൻസിൽ ജനറൽ ആശുപത്രിയിലെത്തിച്ചു. പരിശോധനയ്‌ക്ക് ശേഷം രമേശിനെ മാർ ഇവാനിയോസിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.