നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ രണ്ട് പേർ കൂടി കൊവിഡ് രോഗമുക്തരായി.നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന തേങ്ങാപട്ടണം സ്വദേശിനിയും മണികെട്ടിപൊട്ടൽ സ്വദേശിയുമാണ് രോഗമുക്തരായത്. അകെ മൂന്ന് പേർ ജില്ലയിൽ രോഗമുക്തരായി. കഴിഞ്ഞ 9,10 തീയതികളിലാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചികിത്സക്ക് ശേഷം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായതിനെ തുടർന്നാണ് ഇന്നലെ രാവിലെ ഇവരെ ഡിസ്ചാർജ് ചെയ്തത്.14ന് ശേഷം ഇതുവരെ ജില്ലയിൽ ആർക്കും തന്നെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.ഇപ്പോൾ 13 പേരാണ് ചികിത്സയിൽ കഴിയുന്നത്.ജില്ലയിൽ 213പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.