വെള്ളറട:സി.പി.ഐ വെള്ളറട മണ്ഡലം കമ്മിറ്റിയുടെ ജന സംസ്കൃതി പുസ്‌തക വണ്ടിയുടെ പര്യടനം സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ഫ്ലാഗ് ഓഫ് ചെയ്‌തു. പി.കെ.വി സ്‌മാരക ഗ്രന്ഥശാലയുടെ സഹായത്തോടെയാണ് പുസ്‌തകങ്ങളെത്തിക്കുന്നത്. ആവശ്യക്കാർക്ക് വീടുകളിൽ പുസ്‌തകങ്ങൾ എത്തിക്കും. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി കൃഷ്ണ പ്രശാന്ത്, മണ്ഡലം സെക്രട്ടറി വി. സന്തോഷ് കുമാർ,​ ഇടമനശേരി സന്തോഷ്, ​സുകുമാരൻ, ​സുനു കുമാർ, ​ഷൈജു, ​രാജേഷ് കുമാർ,​തങ്കരാജ്,​ ബിനു റാണി എന്നിവർ പങ്കെടുത്തു.