കുഴിത്തുറ: ചെന്നൈയിൽ കൊവിഡ് ബാധിച്ച് മരിച്ച ഡോ.സൈമൺ ഹെർക്കുലീസിന് കളിയിക്കാവിള പൊലീസ് ആദരാഞ്ജലികൾ അർപ്പിച്ചു.ഇന്നലെ രാവിലെ 9 ന് കളിയിക്കാവിള ബസ് സ്റ്റാൻഡിൽ കളിയിക്കാവിള പൊലീസ് ഇൻസ്‌പെക്ടർ സ്വർണലത,എസ്.ഐ രഘുബാലാജി,സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഉണ്ണിക്കൃഷ്ണൻ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരും,തമിഴ്നാട് ഹോംഗാർഡ് ഉദ്യോഗസ്ഥരും,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടറുടെ ഫോട്ടോയിൽ പുഷ്പങ്ങൾ അർപ്പിച്ചു. തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ബോധവത്കരണവും നടത്തി.