തിരുവനന്തപുരം:ലോക്ക് ഡൗൺ സമൂഹത്തിലുണ്ടാക്കിയ ഭക്ഷ്യലഭ്യതക്കുറവിനെ തരണം ചെയ്യാൻഭക്ഷ്യകിറ്റ് വിതരണം ചെയ്യാനൊരുങ്ങി വള്ളക്കടവ് മുസ്ളിം ജമാ അത്ത്.രണ്ട് കിലോ മാവ് ഒരു കിലോ വെളിച്ചെണ്ണ,പഞ്ചസാര,പച്ചക്കറികൾ, മസാലക്കൂട്ടുകൾ തുടങ്ങിയവ അടങ്ങിയ കിറ്റാണ് വള്ളക്കടവ് മുസ്ളിം ജമാ അത്ത് പരിധിയായിലെ എല്ലാ വീടുകളിലുമായി വിതരണം ചെയ്യുന്നത്.ഭക്ഷ്യകിറ്റ് വിതരണം ഞായറാഴ്ചയോടെ വിതരണം ആരംഭിക്കുമെന്നും ജമാ അത്ത് അറിയിച്ചു.

ലോക്ക് ഡൗണിൽ ആർ.സി.സിയിൽ നിന്നും മറ്ര് ആശുപത്രികളിൽ നിന്നും ആവശ്യമായ മരുന്നെത്തിക്കുക.ആംബുലൻസ് സൗകര്യം ഒരുക്കുക,ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക തുടങ്ങി നിരവധി സേവനങ്ങളാണ് വള്ളക്കടവ് മുസ്ളിം ജമാ അത്തിന്റെ സന്നദ്ധപ്രവർത്തകർ ഒരുക്കിയത്.സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഭക്ഷ്യകിറ്റ് വീടുകളിൽ എത്തിക്കുക അതോടൊപ്പം സന്നദ്ധപ്രവർത്തകരുടെയും സുരക്ഷ ഉറപ്പ് വരുത്തുമെന്നും വള്ളക്കടവ് മുസ്ളിം ജമാ അത്ത് പ്രസിഡന്റ് എ.സൈഫുദ്ധീൻ ഹാജി, സെക്രട്ടറി ഡോ.അൻവർ നാസർ,ചീഫ് ഇമാം ഹാഫിസ് അബ്ദുൾ ഗഫാർ മൗലവി എന്നിവർ അറിയിച്ചു.