വെള്ളറട: മുൻ എം.എൽ.എയും തോട്ടം തൊഴിലാളി നേതാവുമായിരുന്ന ആർ പരമേശ്വരപിള്ളയുടെ 9ാം ചരമ വാർഷിക ദിനാചരണം സി.പി.എം വെള്ളറട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. സ്‌മൃതി മണ്ഡപത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പുഷ്പാർച്ചന നടത്തി.എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ,​ഐ.ബി,​സതീഷ്,​ഏരിയ സെക്രട്ടറി ഡി.കെ. ശശി,ജി.സ്റ്റീഫൻ,​രാജ് മോഹൻ എന്നിവർ പങ്കെടുത്തു.ആർ.പി ട്രസ്റ്റിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കുടുംബാംഗങ്ങൾ കൈമാറി.