ആര്യനാട്:ജില്ലാ പഞ്ചായത്ത് ഡയാലിസിസ്,വൃക്ക-കരൾമാറ്രിവയ്ക്കൽ ഓപ്പറേഷൻ കഴിഞ്ഞവർക്കായിനടപ്പിലാക്കുന്ന ആശ്വാസ് പദ്ധതിയിൽ ചികിത്സാ സഹായത്തിന് അപേക്ഷിക്കുന്നതിനുള്ള ഫാറങ്ങൾ ജില്ലാ ആശുപത്രി,താലൂക്ക് ആശുപത്രി,കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ,പ്രൈമറി ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിൽ ലഭ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു അറിയിച്ചു.പൂരിപ്പിച്ച അപേക്ഷയും ആശുപത്രിയുടെ സർട്ടിഫിക്കറ്റുമായി അടുത്തമാസം 10നകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണമെന്നും പ്രസിഡന്റ് അറിയിച്ചു.ഫോൺ. 9447212796.