pic

ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈ, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ 26 മുതൽ 29 വരെ സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. സേലം,തിരിപ്പൂർ കോർപ്പറേഷനുകളിലും സമ്പൂർണലോക്ക് ഡൗൺ ബാധകമായിരിക്കും. ഇരുപത്താറിന് രാവിലെ ആറു മുതൽ ആരംഭിക്കുന്ന ലോക്ക് ഡൗൺ ഇരുപത്തൊമ്പതിന് രാത്രി ഒമ്പതിന് അവസാനിക്കും. ഒഴിച്ചുകൂടാനാവാത്ത സേവനങ്ങൾക്ക് മാത്രമാണ് അനുവാദമുണ്ടാവുക. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് നടപടി. കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിലുൾപ്പെടെ കൊവിഡ് വ്യാപനം ശക്തമാണ്.