വർക്കല: വർക്കല വിളബ്ഭാഗം,തോണിപ്പാറ,ഹരിഹരപുരം എന്നിവിടങ്ങളിൽ നടന്ന റെയ്ഡിൽ 4 ലിറ്റർ ചാരായവുമായി രണ്ടു പേർ പിടിയിൽ. ഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിൽ വധശ്രമം ഉൾപ്പടെ ആറോളം കേസുകളിൽ പ്രതിയായ നെടുങ്ങണ്ടം സ്വദേശി കൈമുണ്ടൻവിളാകം വീട്ടിൽ ബിനുവിനെ (35) ഒരു ലിറ്റർ ചാരായവുമായി വെട്ടൂർ ഭാഗത്തു വച്ചും ഹരിഹരപുരം ആലുവിള പുറം ലക്ഷംവീട് കോളനിയിൽ രാജീവിനെ (38) മൂന്നു ലിറ്റർ ചാരായവുമായി തോണിപ്പാറ നിന്നുമാണ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മഹേഷും സംഘവും നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അറിയിച്ചു. റെയ്ഡിൽ പി.ഒ രാജൻ,സി.ഇ.ഒ പ്രിൻസ്,മഞ്ചുലാൽ,ശ്രീജിത്ത്,ഗിരീശൻ,ദീപ്തി എന്നിവർ പങ്കെടുത്തു. ലഹരി വസ്തുക്കളെ കുറിച്ച് വിവരം ലഭിക്കുന്നവർ 9400069424 നമ്പറിൽ അറിയാക്കാവുന്നതാണ്.