നെടുമങ്ങാട്: പ്രതിരോധ പ്രവർത്തനം നടത്തുന്ന ആരോഗ്യ മേഖലയിലെ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി നെടുമങ്ങാട് ജില്ലാ ആശുപത്രി സുപ്രണ്ട്, അസിസ്റ്റന്റ് സുപ്രണ്ട്, നഴ്സിംഗ് സുപ്രണ്ട് എന്നിവരെ ബി.ജെ.പി നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.മണ്ഡലം ജനറൽ സെക്രെട്ടറി ഉദയകുമാർ,സെക്രെട്ടറി അജികുമാർ,പൂവത്തൂർ ഏരിയ പ്രസിഡന്റ്‌ കുറക്കോട് ബിനു,ഒ.ബി.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ചീരണിക്കര ബിനു,കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ആലപ്പുറം പ്രശാന്ത്,കൗൺസിലർ വിനോദിനി എന്നിവർ നേതൃത്വം നൽകി.