കോവളം:സ്പ്രിൻക്ലർ അഴിമതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേരളത്തിൽ 5000 കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി നഗരസഭയുടെ വിഴിഞ്ഞം സോണൽ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.കോൺഗ്രസ് കാഞ്ഞിരംകുളം ബ്ലോക്ക് പ്രസിഡന്റ് ആർ.ശിവകുമാർ ഉദ്ഘാടനം ചെയ്‌തു.മണ്ഡലം വൈസ് പ്രസിഡന്റ് കോവളം മനോജ്,കെ.എസ്.യു ജില്ലാ സെക്രട്ടറി സജ്‌ന ബി.സാജൻ,ഹിസ്സാൻ ഹുസൈൻ,ജിനുലാൽ ഷമീർ,സുജിത്,വിഷ്ണുചന്ദ്രൻ, അനന്ദു ജയകുമാർ എന്നിവർ നേതൃത്വം നൽകി. 40 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു.