നെടുമങ്ങാട് :സ്പ്രിംഗ്ലർ കരാർ റദ്ദ് ചെയ്യുക,അഴിമതിക്കാരെ തുറുങ്കിൽ അടയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന സമര പരിപാടികളുടെ ഭാഗമായി നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ബൂത്തു തലത്തിലും പ്രതിഷേധ സംഗമം നടന്നു.നെടുമങ്ങാട്ട് ബി.ജെ.പി മണ്ഡലം ഓഫീസിനു മുൻപിൽ ണ്ഡലം പ്രസിഡൻറ് പള്ളിപ്പുറം വിജയകുമാർ,ജനറൽസെക്രട്ടറി ഉദയകുമാർ,ശിവപ്രസാദ്, പ്രകാശൻ, ഒ.ബി.സി മോർച്ച ജില്ലാ ട്രഷറർ പള്ളിപ്പുറം വിനോദ്,ഏരിയ പ്രസിഡന്റ് ഹരിപ്രസാദ്,ശാലിനി എന്നിവർ പങ്കെടുത്തു