arrest-

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ഡോക്ടർമാർ നേരിടുന്ന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത മാദ്ധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. തെറ്റായ വാർത്ത പ്രചരിപ്പിച്ചുവെന്ന പേരിലാണ് നടപടി. സർക്കാർ ഡോക്ടർമാർ നേരിടുന്ന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത സിംപ്ലിസിറ്റി എന്ന ന്യൂസ് പോർട്ടലിലെ മൂന്ന് മാദ്ധ്യമ പ്രവർത്തകരെയാണ് പകർച്ചവ്യാധി നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിൽ ഡോക്ടർമാർക്ക് സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്തതിനെകുറിച്ചും സാമൂഹിക അകലം പാലിക്കാതെയുള്ള മന്ത്രിമാരുടെ ഉദ്ഘാടനത്തെക്കുറിച്ചും റിപ്പോർട്ട് ചെയ്തിരുന്നു.ഇതാണ് അധികൃതരെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.