ബാലരാമപുരം: സ്പ്രിൻക്ലർ അഴിമതിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോവളം നിയോജക മണ്ഡലത്തിലെ നാൽപ്പതോളം കേന്ദ്രങ്ങളിൽ സാമൂഹ്യഅകലം പാലിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.ബാലരാമപുരം ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് കോട്ടുകാൽ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി ബാലരാമപുരം അഫ്സൽ,​മണ്ഡലം വൈസ് പ്രസിഡന്റ് ജോയി,​ മനോജ് തുടങ്ങിയവർ സംബന്ധിച്ചു. മൂന്ന് പേർ വച്ചായിരുന്നു ഓരോ കേന്ദ്രങ്ങളിലും പ്രതിഷേധം നടന്നത്. കരുതലിന്റെ ഭാഗമായി ആയിരത്തോളം പച്ചക്കറിക്കിറ്റുകളും വിതരണം ചെയ്തു.അസംബ്ലി സെക്രട്ടറിമാർ,​മണ്ഡലം വൈസ് പ്രസിഡന്റുമാർ തുടങ്ങിയവർ നേത്യത്വം നൽകി.