മലയിൻകീഴ് :കാെവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സജീവമായി പൊതു നിരത്തുകളിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് ആരോഗ്യ വകുപ്പ് സൗജന്യ ജീവിത ശൈലി രോഗ പരോശോധനയും മരുന്നും വിതരണം നടത്തി.മുതിർന്ന പൊലീസ് സേന അംഗങ്ങളെ നേമം ബ്ലോക്ക് മെഡിക്കൽ ഓഫീസർ എലിസബത്ത്,മലയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ കാവ്യ എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു..സാനിറ്റൈസർ,മാസ്‌ക്ക്,ഗ്ലൗസ് എന്നിവയും നൽകി.കുണ്ഠമൺകടവിൽ നിന്നും ആരംഭിച്ച.പരിശോധനയിൽ വിളപ്പിൽ,മലയിൻകീഴ്,വിളവൂർക്കൽ എന്നീ മേഖലയിലുള്ള ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു.നേമം, നരുവാമൂട്, ബാലരാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന പൊലീസുകാരെയും വരും ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കും.