പാലോട്: നന്ദിയോട് പഞ്ചായത്തിലെ പവ്വത്തൂരിലും പാണ്ഡിയംപാറയിലും കുളത്തൂപ്പുഴയിലെ കൊവിഡ് രോഗിയുമായി ബന്ധമുള്ളവർ എത്തിയതായുള്ള ആഡിയോ സന്ദേശം വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇതിന്റെ പേരിൽ ചില വീട്ടുകാർ നിരീക്ഷണത്തിലാണെന്നും തരത്തിലുള്ള വാർത്തകർ വ്യാജമാണെന്നും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പാലോട് പൊലീസ് അറിയിച്ചു.