വക്കം: സൗദി അറേബ്യയിൽ ഇന്ത്യൻ സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് ആവശ്യമായ പാസ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി ഇന്ത്യൻ അംബാസിഡർക്ക് കത്തയച്ചു. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി വിദേശകാര്യ മന്ത്രാലയവും ആഭ്യന്തര വകുപ്പും സാക്ഷ്യപ്പെടുത്തിയ പാസില്ലാതെ സന്നദ്ധപ്രവർത്തകർക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിലെ പ്രവാസി സംഘടനാ ഭാരവാഹികളാണ് വിഷയം എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.