ആറ്റിങ്ങൽ:ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് പെൻഷൻ പിൻവലിക്കുന്നതിനും പണം നിക്ഷേപിക്കുന്നതിനും കറണ്ട് ബിൽ,​ഫോൺ ബിൽ,​ഡി.ടി.എച്ച് പേയ്മെന്റുകൾ തുടങ്ങിയ അനേകം സേവനങ്ങൾ കാനറാ ബാങ്ക് ബി.സി.എ ഒരുക്കുന്നു. 29 വരെ വിവിധ കേന്ദ്രങ്ങലിലാണ് സേവനം ലഭ്യമാക്കുന്നത്. 25ന് അവനവഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10 മുതൽ 26 ന് ഹരിശ്രീ കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10 മുതൽ 27 ന് വിക്രം സാരാഭായി റിക്രിയേഷൻ ക്ലബിൽ ഉച്ചയ്ക്ക് 2 മുതൽ,​ 28ന് ആലംകോട് എൽ.പി.എസിൽ ഉച്ചയ്ക്ക് 2 മുതൽ,​29ന് എൽ.എം.എസ് സ്കൂളിൽ ഉച്ചയ്ക്ക് 2 മുതൽ.ഉപഭോക്താക്കൾ ആധാർ ഉൾപ്പെടെയുള്ള രേഖകൾ കൊണ്ടുവരണം.