തിരുവനന്തപുരം:കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്കായി ജില്ലയിൽ ആയുർവേദ റെസ്‌പോൺസ് സെൽ രൂപീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റോബർട്ട് രാജ് ചെയർമാനായ സമിതി ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രഞ്ജിത്, നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഡോ.ഷൈജു, സെക്രട്ടേറിയറ്റിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ശിവകുമാരി, ആയുർവേദ കോളേജിലെ റിട്ട. പ്രൊഫ.ഡോ.വിദ്യാധരൻ, റിട്ട.പ്രൊഫ. ഡോ.ജ്യോതിലാൽ, എ.എം.എ.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ലീന, പങ്കജകസ്തൂരി ആയുർവേദ കോളേജ് അസി. പ്രൊഫ. ഡോ.മനീഷ് എന്നിവർ അംഗങ്ങളും ഡോ.ഷിജി വത്സൻ കോ ഒാർഡിനേറ്ററുമായാണ് പ്രവർത്തിക്കുക.