തിരുവനന്തപുരം: കൊവിഡ് 19ന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.എം കമലേശ്വരം ലോക്കൽ കമ്മിറ്റിയിലെ 10 ബ്രാഞ്ചുകൾ സ്വരൂപിച്ച 33,700 രൂപ സംസ്ഥാന കമ്മിറ്റി അംഗം വി. ശിവൻകുട്ടിക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. ഷാജി കൈമാറി. ജില്ലാ കമ്മിറ്റി അംഗം കരമന ഹരി, ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്.എ. സുന്ദർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി. ശിവദാസൻ, ആർ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.