തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ആർ. പരമേശ്വരൻപിള്ളയുടെ ഒമ്പതാം ചരമ വാർഷികത്തിൽ ആർ.പി ട്രസ്റ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. അനുസ്മരണ പരിപാടികൾ ഒഴിവാക്കി ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഒറ്റശേഖരമംഗലം പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലേക്ക് സാധനങ്ങൾ നൽകി. കൂടാതെ 500 മാസ്‌കുകളും നൽകി. കുടുംബാംഗങ്ങളിൽ നിന്ന് ലഭിച്ച തുക ട്രസ്റ്റ് ചെയർമാർ ആനാവൂർ നാഗപ്പൻ ഏറ്റുവാങ്ങി.