തിരുവനന്തപുരം: ലോക്ക് ഡൗണിനുശേഷം യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തി സർവീസ് നടത്തണമെന്ന സർക്കാർ നിർദേശം സ്വീകാര്യമല്ലെന്ന് ആൾകേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ അറിയിച്ചു. ഒരുവർഷത്തേയ്ക്ക് സർവീസ് നടത്തില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
12,600 സ്വകാര്യബസുകളിൽ 75 ശതമാനവും സർവീസ് നടത്തുന്നില്ലെന്ന് അറിയിച്ച് ജി.ഫോം നൽകി കഴിഞ്ഞു. ഈ കാലയളവിൽ നികുതി ഇളവ് ലഭിക്കുന്നതാണ് ജി ഫോം നൽകുന്നത്. ഇൻഷ്വറൻസ്, ക്ഷേമനിധിവിഹിതം തുടങ്ങിയ ബാധ്യതകളിൽ നിന്നും ഒഴിവാകാനും കഴിയും.
2021മാർച്ച് 31വരെ സർവീസ് നിറുത്തിവയ്ക്കാനാണ് തീരുമാനമെന്ന് ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.ടിക്കറ്റ് നിരക്ക് ഉയർത്തണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.