കോവളം: വാറ്റ് ചാരായം വില്പന നടത്തിയ മൂന്നംഗ സംഘം പിടിയിൽ.നെല്ലിവിള ഗവ.എൽ.പി സ്കൂളിന് സമീപം രാജ് വിലാസത്തിൽ ജിജോ (18), വെണ്ണിയൂർ ഉഴുന്നുവിള പി.കെ.സദനത്തിൽ അരുൺ(24),വെള്ളായണി ഈഴൂർ വരമ്പിൽ തലയ്ക്കൽ വീട്ടിൽ സന്ദീപ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് രണ്ട് ലിറ്റർ ചാരായവും പിടികൂടി. വിഴിഞ്ഞം എസ്.എച്ച്.ഒ എസ്.ബി പ്രവീണിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വെണ്ണിയൂർ പാൽ സൊസൈറ്റിക്ക് സമീപം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവർക്ക് ചാരായം ലഭ്യമായതിന്റെ ഉറവിടം പൊലീസ് അന്വേേഷിച്ച് വരികയാണ്. പ്രതികളെ റിമാൻഡ് ചെയ്തു.