തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആയുഷ് വകുപ്പ് നൽകിവരുന്ന പ്രതിരോധ ഔഷധങ്ങളടങ്ങിയ ഔഷധ കിറ്റ് മുഖ്യമന്ത്രി പിണറായി വിജയന് ഭാരതീയ ചികിത്സാ വകുപ്പ് മേധാവി ഡോ. കെ.എസ്. പ്രിയ കൈമാറി. മന്ത്രി കെ.കെ. ശൈലജ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മേധാവി ഡോ. ജോളിക്കുട്ടി ഈപ്പൻ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. എം. സുഭാഷ്, സെക്രട്ടേറിയറ്റ് ആയുർവേദ ഡിസ്‌പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. പി. ശിവകുമാരി തുടങ്ങിയവർ പങ്കെടുത്തു.