കിളിമാനൂർ:സംസ്ഥാന പാതയിൽ ജില്ലാതിർത്തി ആയ വാഴോട് നടന്ന വാഹന പരിശോധനയിൽ ജില്ലയിലേക്ക് കടക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ മൂന്ന് പേരെ പിടികൂടി. ജില്ലാതിർത്തിയിൽ തട്ടത്തുമല വാഴോട് താൽകാലിക ചെക്ക് പോയിന്റിൽ നാഷണൽ പെർമിറ്റ് ലോറിയിൽ ഒളിച്ചുകടക്കാൻ ശ്രമിച്ച തമിഴ് നാട് വിൽപ്പുറം സ്വദേശികളായ വടിവേൽ (29),സഹോദരൻ മുത്തു കൃഷ്ണൻ (30),ഭാര്യ ഈശ്വരി (26) എന്നിവരാണ് പിടിയിലായത്.തൃശൂരിൽ നിന്ന് തെങ്കാശിയിലേക്കുള്ള യാത്രാ മദ്ധ്യയാണ് പിടിയിലായത്.ലോക്ക് ഡൗൺ ലംഘനത്തെ തുടർന്ന് മുപ്പത്തിയഞ്ച് കേസുകളിലായി മുപ്പത്തി ആറു പേർ അറസ്റ്റിലായന്നും,പത്ത് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് അറിയിച്ചു.ഗ്രാമീണ മേഘലയിൽ ഏർപ്പെടുത്തിയ ഡ്രോൺ പരിശോധനയിലാണ് നിരവധി പേരെ അറസ്റ്റ് ചെയ്തത്. സി ഐ മാരായ കെ.ബി.മനോജ് കുമാർ,പി.കെ.രാഗേഷ്,എസ് .ഐ. പ്രൈജു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പിടികൂടിയ മൂന്ന് പേരെയും ക്വറൈന്റൈനിലേക്ക് മാറ്റി.