തിരുവനന്തപുരം: സ്‌പ്രിൻക്ലർ കമ്പനിയുമായുള്ള കരാർ റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോവേണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ച സാഹചര്യത്തിൽ പ്രതിപക്ഷനേതാവ് പരാതി പിൻവലിച്ച് ജനങ്ങളോട് മാപ്പു പറയണമെന്ന് മന്ത്രി എ.കെ. ബാലൻ ആവശ്യപ്പെട്ടു. കോടതി ഉത്തരവ് സർക്കാരിന് അനുകൂലമാണ്. പ്രതിപക്ഷനേതാവ് ഇതിനെ സ്വാഗതം ചെയ്തത്, കളരിയിൽതോറ്റ ചില അഭ്യാസികൾ, ഇത് പൂഴിക്കടകൻ അടിയാണെന്നു പറയുന്നതിന് തുല്യമാണ്.