തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ടാസ്ക്ഫോഴ്സും ഹെൽപ്പ് ഡെസ്കും ആരംഭിച്ചു. ആരോഗ്യം, ഇമിഗ്രേഷൻ, വിസ,​ തൊഴിൽ, യാത്ര എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് 8155952068 എന്ന നമ്പറിൽ ഹെൽപ് ഡെസ്ക്കുമായി ബന്ധപ്പെടാം. നോർക്കയുമായി സഹകരിച്ചാണ് ടാസ്ക്ഫോഴ്സിന്റെ പ്രവർത്തനം.