തിരുവനന്തപുരം: പാനൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തിന് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് സൂപ്രണ്ട് കെ.വി സന്തോഷിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി കെ.കെ രാധാകൃഷ്‌ണൻ, കാസർകോട് ഇൻസ്പെ്ട‌ർ ടി. മധുസൂദനൻ നായ‌ർ എന്നിവരടങ്ങിയതാണ് സംഘം. ഐ.ജി എസ്. ശ്രീജിത്ത് മേൽനോട്ടം വഹിക്കും.