തിരുവനന്തപുരം: കൊവിഡ് കാലം കുട്ടികൾക്ക് പ്രയോജനകരമാക്കാൻ വിവിധ പരിപാടികളുമായി സംസ്ഥാന ശിശുക്ഷേമ സമിതി. മണ്ണിനെയും കൃഷിയേയും അറിയാൻ കൃഷി പാഠം,സർഗരചനകൾക്കായി നിറക്കൂട്ട്, രചനാ-വായന മത്സരങ്ങൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുമെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ.ജെ.എസ് അറിയിച്ചു. മലയോര- തീരദേശ മേഖല, ആദിവാസി ജനവിഭാഗങ്ങൾ അതിവസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികൃഷി കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ വി.എഫ്.പി.സി.കെ വഴി വിത്തുകളും തൈകളും സൗജന്യമായി നൽകും. ചിത്രരചനകൾക്കാവശ്യമായ പുസ്തകം, ക്രയോൺസ് എന്നിവ കുട്ടികൾക്ക് വീട്ടിൽ എത്തിക്കും. വായന, രചനാ മത്സരങ്ങൾ ഓൺലൈൻ വഴിയാകും സംഘടിപ്പിക്കുക.