suresh-

ചവറ: ഹൈദരാബാദിൽ മെട്രോ റെയിൽ ജോലിക്കിടയിൽ ചെയിൻ പൊട്ടിയ ബീം തലയിലിടിച്ച് മലയാളി മരിച്ചു. ചവറ ചെറുശേരിഭാഗം രവീന്ദ്രവിലാസത്തിൽ (സൂര്യസാഗരം) പരേതരായ ഗോപാലന്റെയും ഭാർഗവിയുടെയും ഇളയ മകനായ സുരേഷ്‌ കുമാറാണ് (പൊൻമോൻ- 53) മരിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു അപകടം. ഹൈദരാബാദ് ഫിലിം സിറ്റിയിൽ എൽ ആൻഡ് ടി കമ്പനിയുടെ സബ്‌ കോൺട്രാക്ടറാണ് സുരേഷ്‌. മെട്രോ റയിലിന്റെ ബീം ചെയിൻ ബ്ലോക്കിൽ ഉയർത്തുന്നതിനിടെയായിരുന്നു അപകടം. ലോക്ഡൗൺ മൂലം ജോലികൾ നിറുത്തിവച്ചിരുന്ന കമ്പനിയിൽ ഇന്നലെയാണ് ജോലികൾ പുനരാരംഭിച്ചത്. ഭാര്യ: പ്രസന്ന. മക്കൾ: സാഗർ,സൂര്യൻ. മൃതദേഹം ഇന്ന് വൈകിട്ടോടെ വീട്ടിൽ എത്തിക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.