കിളിമാനൂർ:എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്‌ത ഹരിത ജീവന സമൃദ്ധി കാമ്പയിന് തുടക്കമായി.കിളിമാനൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ടയിൽ ആരംഭിച്ച പച്ചക്കറി കൃഷി സി.പി.ഐ ദേശീയ കൗൺസിൽ അംഗവും ക്ഷീര ക്ഷേമനിധി ബോർഡ് ചെയർമാനുമായ എൻ.രാജൻ ഉദ്ഘാടനം ചെയ്‌തു.എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗമായ സുഹൈൽ കൃഷിയ്ക്ക് സ്ഥലം നൽകി. മണ്ഡലം പ്രസിഡന്റ് രതീഷ് വല്ലൂർ,സെക്രട്ടറി റഹീം നെല്ലിക്കാട്,എ.ഐ.എസ്.എഫ് ജില്ലാ ജോയിൻ സെക്രട്ടറി ബി.അനീസ്,സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ബി.എസ് റജി,എൽ.സി സെക്രട്ടറി ധനപാലൻ നായർ,എ.കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കിളിമാനൂർ സജികുമാർ,കിസാൻ സഭ മണ്ഡലം പ്രസിഡന്റ് സി.കുമാരപിള്ള എന്നിവർ പങ്കെടുത്തു.