vijithayum-vinodum

കല്ലമ്പലം:ലോക്ക് ഡൗൺ മൂലം മുടങ്ങുമെന്ന് കരുതിയ വിവാഹം സേവാഭാരതിയുടെ ഇടപെടലിൽ നടന്നു. പാളയംകുന്ന് വണ്ടിപ്പുര കുന്നുവിള കോളനിയിൽ കൊച്ചുപൊയ്‌ക വീട്ടിൽ സോമൻ വിജയമ്മ ദമ്പതികളുടെ മകൾ വിജിതയുടെയും ഇടവ സ്വദേശി വിനോദിന്റെയും വിവാഹമാണ് കഴിഞ്ഞ ദിവസം പ്രവർത്തകർ കെെകോർത്ത് നടത്തിയത്. ലോക്ക് ഡൗൺ നീണ്ടതോടെ വിവാഹ ചെലവിന് പണം കണ്ടെത്താൻ കഷ്ടപ്പെടുകയായിരുന്നു പിതാവ്. വിവരം അറിഞ്ഞ ചെമ്മരുതി ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയും,സേവാഭാരതി പ്രവർത്തകരും ചേർന്ന് വിവാഹ പുടവയടക്കമുള്ളവ വാങ്ങി നൽകി മറ്റു ചെലവുകളും വഹിക്കുകയായിരുന്നു. ബി.ജെ.പി ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് തച്ചോട് ശശീന്ദ്രൻ,ജനറൽസെക്രട്ടറി സബിൽ കണിമംഗലം,സെക്രട്ടറി അഖിൽ രാജ്,വൈസ് പ്രസിഡന്റ് വിനീതാ തുളസി,മണ്ഡലം സെക്രട്ടറി ഗോഗുൽ സദാശിവൻ,സുഭീഷ് ചന്ദ്രൻ എന്നിവർ വിവാഹത്തിന് നേതൃത്വം നൽകി.