മലയിൻകീഴ് : കേബിൾ പണിക്കിടെ കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ തമിഴ്നാട് വിരുതുനഗർ ശ്രീവള്ളി പുത്തൻ താലൂക്കിൽ കോലൂർപെട്ടി തെരുവിൽ ഗുരുസ്വാമി (54) മരിച്ചു.ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്.സ്വകാര്യ കേബിൾ നെറ്റ് വർക്ക് കമ്പനിയുടെ മലയിൻകീഴ് തച്ചോട്ടുകാവിലുള്ള ഓഫിസിലെ ജീവനക്കാരനായിരുന്നു.മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കേയാണ് മരണം .മൃതദേഹം ലോക്ക് ഡൗൺ കാരണം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ പുത്തൻകോട്ട ശ്മശാനത്തിൽ സംസ്കരിച്ചു.