കടയ്ക്കാവൂർ:കായിക്കര കപാലീശ്വരത്ത് ചാരായവും കോടയും കൈവശം വച്ചിരുന്നയാൾ പിടിയിലായി.കായിക്കര തിപ്പായിവിളാകം വീട്ടിൽ സജു(42)ആണ് പിടിയിലായത്. അഞ്ചുതെങ്ങ് ഇൻസ്പെക്ടർ ചന്ദ്രദാസിൻെറ നേതൃത്വത്തിൽ എസ്.ഐ. ഗോപകുമാർ, എ.എസ്.ഐ. സുനിൽ, സി.പി.ഒ. കണ്ണൻപ്പിള്ള എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.അഞ്ചുതെങ്ങ്, വർക്കല സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ് സജുവെന്ന് ഇൻസ്പെക്ടർ ചന്ദ്രദാസ് അറിയിച്ചു.