വർക്കല:യൂത്ത് കോൺഗ്രസ് വർക്കല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർക്കലയിലെ മാദ്ധ്യാമപ്രവർത്തകർക്ക് പലവ്യഞ്ജനം,പച്ചക്കറി,ഭക്ഷ്യധാന്യ,കിറ്റുകൾ നൽകി.വർക്കല പ്രസ്ക്ലബ് ഹാളിൽ മണ്ഡലം പ്രസിഡന്റ് സജി വേളി കാട് വിതരണോദ്ഘാടനം നിർവഹിച്ചു.കൂടാതെ വർക്കലയിലെ 500 നിർദ്ധന കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റ് നൽകി.പ്രതീഷ്,രാജേഷ്,അൻസാർവർണ്ണന,ഷൈൻ,രജനീഷ്,അജയൻ ,കാപ്പിൽ ഡി.സുരേഷ്,അജിത്ത് കാസർകോഡ്,സജീവ്ഗോപാലൻ,ലിബു വർക്കല എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.