തിരുവനന്തപുരം:ലോക്ക് ഡൗൺ കാലത്തെ അടുക്കള തോട്ടങ്ങളൊരുക്കി സമ്മാനം നേടാൻ ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾക്ക് അവസരം. വീട്ടിലെ അടുക്കള തോട്ടം, മൈക്രോഗ്രീൻ കൃഷി, മൈക്രോഗ്രീൻ പാചകം എന്നീ മത്സരങ്ങളാണ് കുടുംബശ്രീ നടത്തുന്നത്. അടുക്കളത്തോട്ടത്തിന്റെയും മൈക്രോഗ്രീൻ കൃഷിയുടെയും തുടക്കം മുതലുള്ള വീഡിയോ റെക്കാഡ് ചെയ്ത് വേണം മത്സരത്തിൽ പങ്കെടുക്കാൻ. അയൽക്കൂട്ട അംഗം അഞ്ചിനം പച്ചക്കറിയാണ് കൃഷി ചെയ്യേണ്ടത്. നൂതനകൃഷി രീതികൾ അവലംബിക്കുന്ന കൃഷിരീതിക്ക് മുൻഗണന ലഭിക്കും. അതത് പ്രദേശങ്ങളിലെ സി.ഡി.എസിന്റെ മേൽനോട്ടത്തിലാണ് മത്സരം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496020374, 9447894148